കണ്ണൂരിൽ ഏറണാട് എക്സ്പ്രസ് തട്ടി റെയിൽവേ കരാർ ജീവനക്കാരി മരിച്ചു

0 993

കണ്ണൂർ: റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി കാത്തിയ( 40) ആണ് മരിച്ചത്. കണ്ണൂർ എടക്കാട് റയിൽവെ സ്റ്റേഷൻ പരിസരത്താണ് സംഭവം. ഏറണാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.

ഇന്ന് 11:15 ഓടെയാണ് അപകടമുണ്ടായത്. റയിൽവെ എഞ്ചിനീയറിങ് വിഭാഗം കരാർ ജീവനക്കാരിയായ കാത്തിയയുടെ നേതൃത്വത്തിൽ  ഏറനാട് ഏക്സ്പ്രസ് കടന്നു പോകുന്ന സമയത്ത് റെയിൽവേ പാളത്തിൽ പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.