കേരളത്തില്‍ ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

0 701

കേരളത്തില്‍ ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ഭൗമശാസ്ത്ര മന്ത്രാലം അറിയിച്ചു. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ടെന്നും ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്ന തോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.