വെ​ള്ളി​യാ​ഴ്ച​വ​രെ വ്യാ​പ​ക മ​ഴ; മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്

0 357

വെ​ള്ളി​യാ​ഴ്ച​വ​രെ വ്യാ​പ​ക മ​ഴ; മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട “ഉം​പു​ന്‍’ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്നു. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​വ​രെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. കേ​ര​ള തീ​ര​ത്തും ല​ക്ഷ​ദ്വീ​പി​ന്‍റെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ങ്ങ​ളി​ലും മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍​വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റു​വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ആ ​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മ​ഴ പെ​യ്തു. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ആ​രം​ഭി​ച്ച മ​ഴ പ​ക​ല്‍ മു​ഴു​വ​ന്‍ തു​ട​ര്‍​ന്നു. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍​ക്കും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി.

ഒ​ന്‍​പ​ത് ജി​ല്ല​ക​ളി​ല്‍ ചൊവ്വാഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

24 മ​ണി​ക്കൂ​റി​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. കേ​ര​ളം തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ലും മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ നി​ന്ന് ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.