സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു

0 627

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വെള്ളിയാഴ്ച ഇടുക്കി, ഞായറാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ഒറ്റപ്പെട്ട സ്ഥലത്ത് അതിശക്തമായ മഴ പെയ്യുമെന്ന് അറിയിപ്പില്‍ പറയുന്നു .

പകല്‍ രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ ഇടിമിന്നലുണ്ടാകും. ചില പ്രദേശങ്ങളില്‍ രാത്രിയിലും ഇടിമിന്നലുണ്ടായേക്കും. ചില സ്ഥലങ്ങളില്‍ പൊടുന്നനെ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്.

കനത്ത മഴയുടെയും ഇടിമിന്നലിന്റെയും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദ്ദേശിച്ചു .

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് സംഭവിക്കുന്നത്. കനത്ത കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു