രാജസ്ഥാനില്‍ മന്ത്രിയെ ഹണിട്രാപില്‍ കുടുക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍

0 294

രാജസ്ഥാനില്‍ മന്ത്രിയെ ഹണിട്രാപില്‍ കുടുക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍

 

രാജസ്ഥാനില്‍ മന്ത്രിയെ ഹണിട്രാപില്‍ കുടുക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. ജോധ്പൂരിലാണ് സംഭവം. രാജസ്ഥാന്‍ മന്ത്രിസഭയിലെ റവന്യുമന്ത്രിയായ രാംലാല്‍ ജട്ടിനെയാണ് ഹണി ട്രാപില്‍ കുടുക്കാന്‍ ശ്രമം നടന്നത്. സംസ്ഥാനത്തെ ഒരു മോഡലിനെ ഉപയോഗിച്ചായിരുന്നു ഹണി ട്രാപ്പ് സംഘം മന്ത്രിയെ കുടുക്കാന്‍ പദ്ധതിയിട്ടത്. സംഭവത്തില്‍ അക്ഷിത്, ദീപാലി എന്നിവര്‍ അറസ്റ്റിലായി.

മോഡലിനെ ഭീഷണിപ്പെടുത്തി മോശമായ ചിത്രങ്ങളും വിഡിയോയും ഉള്‍പ്പെടുത്തിയുള്ള ഫയല്‍ മന്ത്രിയുടെ പക്കലെത്തിക്കാനായിരുന്നു ഹണി ട്രാപ് സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ സംഭവത്തിന് പിന്നാലെ മോഡല്‍ ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നും താഴേക്ക് ചാടിയിരുന്നു. കെട്ടിടത്തില്‍ നിന്ന് ചാടിയ മോഡല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ഒരു വര്‍ഷം മുന്‍പാണ് ഉദയ്പൂരില്‍ വെച്ച് മോഡലും അറസ്റ്റിലായ പ്രതികളും സൗഹൃദത്തിലാകുന്നത്. ഇത് മുതലെടുത്താണ് പ്രതികള്‍ ഇവരെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇത്തരത്തിലുള്ള സംഭവം രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും രാംലാല്‍ ജട്ടിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും രാജസ്ഥാന്‍ മന്ത്രി പ്രതാപ് ഖചാരിയാവാസ് പറഞ്ഞു.