രാമച്ചി – ശാന്തിഗിരിയിൽ മാവോവാദി സാന്നിധ്യം:കൊട്ടിയൂർ മേഖലയിൽ തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തി
കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിഗിരി കോളിത്തട്ടിൽ നാലംഗ മാവോവാദി സംഘം എത്തി മടങ്ങിയ സാഹചര്യത്തിൽ മുമ്പ് മാവോവാദി സംഘം സായുധ പ്രകടനം നടത്തിയ കൊട്ടിയൂർ – അമ്പായത്തോട്ടിൽ കനത്ത ജാഗ്രത. കൊട്ടിയൂരിൽ മുമ്പ് മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള പ്രദേശങ്ങളിൽ തണ്ടർബോൾട് സേന തിരച്ചിൽ നടത്തി. മാവോവാദി സാന്നിധ്യം പതിവായുള്ള കേളകം ,ആറളം പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ അന്യോഷണ ഏജൻസികളുടെ നേതൃത്യത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. . മുമ്പ് മാവോവാദികൾ എത്തിയ കോളനികളിലും നിരീക്ഷണം ഉണ്ട്. മാവോവാദികൾ എത്താറുള്ള വനഭാഗങ്ങളിൽ തണ്ടർബോൾട്ട് സേന തിരച്ചിൽ തുടങ്ങിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.