ഡി വൈ എഫ് ഐയുടെ ടി വി ചലഞ്ച് ഏറ്റെടുത്ത് കലാകേന്ദ്രം രാമഗിരി

0 331

ഡി വൈ എഫ് ഐയുടെ ടി വി ചലഞ്ച് ഏറ്റെടുത്ത് കലാകേന്ദ്രം രാമഗിരി

കാഞ്ഞങ്ങാട്: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റാത്ത വിദ്യാർത്ഥികൾക്കായി രാമഗിരി പ്രദേശത്തെ മൂന്ന് വീടുകളിൽ കലാകേന്ദ്രം ഡി വൈ എഫ് ഐ പ്രവർത്തകർ ടിവി എത്തിച്ചു കൊടുത്തു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകനായ സുഹാസ് കൃഷ്ണൻ, അമൽ ദീപ്,രജിത് ,ദിലീപ് എന്നിവരുടെ ഇടപെടല്‍ ഈ പ്രവര്‍ത്തനത്തിന് സഹായകമായിരുന്നു.
ഇനിയും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റാത്ത രാവണീശ്വരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾക്ക് വരുദിവസങ്ങളിൽ സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തകരിപ്പോൾ .