ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് രമേശ് ചെന്നിത്തല

0 498

ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് രമേശ് ചെന്നിത്തല

 

ആന്തൂരിൽ പ്രവാസിയായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെയും ആന്തൂർ മുനിസിപ്പാലിറ്റിയുടെും ക്രൂരമായ നിലപാടാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചത്.

സിപിഐഎം എഴുതിക്കൊടുത്ത റിപ്പോർട്ടാണ് അന്വേഷണ സംഘം നൽകിയിരിക്കുന്നത്. സിപിഎമ്മിന്റെ തിരക്കഥ അനുസരിച്ച് മുന്നോട്ടുപോകുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ആന്തൂർ മുൻസിപ്പൽ ചെയർ പേഴ്സണന് ക്ലീൻ ചിറ്റ് കൊടുക്കുന്ന ഉത്തരവാദികളെ മുഴുവൻ വെള്ളപൂശുന്ന റിപ്പോർട്ടാണ് നൽകിയിട്ടുള്ളത്. അത് ശരിയാണെങ്കിൽ നിലവിലെ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേസ് അന്വേഷിക്കാൻ കോടതിയുടെ മേൽനോട്ടത്തിലുള്ള ഉന്നതതല സംഘം തയാറാവണം. നാളെ ഒരു പ്രവാസിക്കുപോലും കേരളത്തിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കള്ളക്കടത്ത് കേസ് മുന്നോട്ടുപോകുമ്പോൾ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. നെഞ്ചിടിക്കുന്നതും മുട്ടിടിക്കുന്നതും ഇടതുമുന്നണിക്കാണെന്ന് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.