കോഴിക്കോട്ടെ വനിതാ മാൾ കുടുംബശ്രീയുടെ പേരിൽ നടന്നത് മഹാതട്ടിപ്പാണെന്ന്  രമേശ് ചെന്നിത്തല

0 311

കോഴിക്കോട്ടെ വനിതാ മാൾ കുടുംബശ്രീയുടെ പേരിൽ നടന്നത് മഹാതട്ടിപ്പാണെന്ന്  രമേശ് ചെന്നിത്തല

 

കോഴിക്കോട്: കോഴിക്കോട്ടെ വനിതാ മാൾ കുടുംബശ്രീയുടെ പേരിൽ നടന്നത് മഹാതട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാളിനാണ് ഈ അവസ്ഥ. കോഴിക്കോട് കോർപ്പറേഷന് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

മാളിനെതിരെ സംരംഭകരുടെ സമരം തുടരുകയാണ്. സമരസ്ഥലത്ത് എത്തി സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.