ലോക്ക് ഡൗൺ കാലത്ത് മീൻ കച്ചവടത്തിൽ കൈ വെച്ച് രമേശ് പിഷാരടി

0 597

ലോക്ക് ഡൗൺ കാലത്ത് മീൻ കച്ചവടത്തിൽ കൈ വെച്ച് രമേശ് പിഷാരടി

കൊറോണയും ലോക്ഡൌണും കാരണം സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിയന്ത്രണ ഇളവുകളോടെ ചിത്രീകരണം വീണ്ടും ആരംഭിക്കുകയാണ്. എന്നാല്‍ ലോക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ മീന്‍കച്ചവടത്തില്‍ കൈവച്ചിരിക്കുകയാണ് നടന്‍ രമേഷ് പിഷാരടി. സുഹൃത്ത് ധര്‍മ്മജന്റെ ധര്‍മൂസ് ഫിഷ് ഹബ്ബിലാണ് പിഷാരടി എത്തിയത്. അങ്ങനെ താനും ഒരു ‘കടക്കാരനായി’ എന്നാണു തന്റെ ചിത്രങ്ങള്‍ക്കു താരം നല്‍കിയ അടിക്കുറിപ്പ്.

ഈ ചിത്രങ്ങള്‍ക്ക് താഴെ ചേട്ടന്‍ വെജിറ്റേറിയന്‍ അല്ലേ എന്ന അന്വേഷണവുമായി ആരാധകര്‍ എത്തി. 2018 ജൂണ്‍ 15 വരെ താന്‍ വെജിറ്റേറിയന്‍ ആയിരുന്നുവെന്ന് പിഷാരടി മറുപടിയായി പറഞ്ഞു.

കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് ധര്‍മ്മജന്റെ ‘ധര്‍മൂസ് ഫിഷ് ഹബ് ‘ പ്രവര്‍ത്തനമാരംഭിക്കുന്നത്.