ഓടിക്കൊണ്ടിരിക്കുന്ന മിനി ലോറിയിൽ നിന്നും മാർബിൾ ദേഹത്ത് മറിഞ്ഞുവീണ് 2 തൊഴിലാളികൾക്ക് പരിക്ക്

0 182

 

ഇരിട്ടി: ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്നും മാർബിൾ ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക് . രാജസ്ഥാൻ സ്വദേശികളായ പ്രകാശൻ , ലക്ഷ്മണൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി . ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് 4 30 ഓടെ ഇരിട്ടി ടൗണിൽ ഫെഡറൽ ബാങ്ക് കെട്ടിടത്തിന് സമീപമായിരുന്നു അപകടം . മാർബിൾ കയറ്റി മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മുൻപിലെ വാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് ബ്രേക്ക് ഇട്ടത്തോടെയാണ് മാർബിൾ തെന്നി ലോറിക്ക് മുകളിൽ നിൽക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തുണ്ടായിരുന്ന ചുമട്ട് തൊഴിലാളികൾ വാഹനത്തിന് മുകളിലേക്ക് കയറുകയും ഇവരും നാട്ടുകാരും ചേർന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് ഇരട്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

Get real time updates directly on you device, subscribe now.