രണ്ട്​ മാസത്തെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച്‌​ 27 മുതല്‍ വിതരണം ചെയ്യും

0 508

 

തിരുവനന്തപുരം: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച്‌​ 27 മുതല്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍െറ ഇനത്തില്‍ 1069 കോടി രൂപയും വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്.

സഹകരണ ബാങ്ക് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡിന്‍െറ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വേഗത്തില്‍ വിതരണം ചെയ്യുന്നത്. ബാക്കി തുക വിഷുവിന് മുമ്ബ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയാറാക്കുന്നത്. 45 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ തുക ലഭിക്കുക.