രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ പണിക്കര്‍ വിവാഹിതനായി

0 972
ചെങ്ങന്നൂര്‍: ( 16.06.2020) സംവിധായകനും അഭിനേതാവും നിര്‍മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകന്‍ നിഖില്‍ പണിക്കര്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ്. ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രസന്നിധിയില്‍ വെച്ചാണ് വിവാഹം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തികച്ചും പരിമിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്.

നടനും ചലച്ചിത്ര പ്രവര്‍ത്തകനുമാണ് നിഖില്‍. നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിന്‍ രഞ്ജി പണിക്കര്‍, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കും നിഖില്‍ ചുവടുവച്ചിരുന്നു. കസബ, വൈറ്റ്, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന നിഖില്‍ ചില പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയായി രഞ്ജി പണിക്കര്‍ വേഷമിടുന്നുണ്ട്. ഹൈദരാലിയുടെ യുവത്വം മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്നു. 19 വയസ്സു മുതല്‍ 30 വരെയുള്ള കാലഘട്ടമാണ് നിഖില്‍ അവതരിപ്പിക്കുക.