ദമ്പധിമാരെ ഷെഡ്ഡില്‍ കെട്ടിയിട്ടു, ഭാര്യയെ മൂന്ന് ദിവസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; കേളകം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

0 1,263

ദമ്പധിമാരെ ഷെഡ്ഡില്‍ കെട്ടിയിട്ടു, ഭാര്യയെ മൂന്ന് ദിവസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; കേളകം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ദമ്ബതിമാരെ ഷെഡ്ഡില്‍ കെട്ടിയിടുകയും, ഭാര്യയെ മൂന്ന് ദിവസത്തോളം പീഡിപ്പിക്കുകയും ചെയ്തതായി പരാതി. ബംഗളൂരുവലിലുള്ള മലയാളി ദമ്ബതിമാരെ കൊട്ടിയൂര്‍ന് സമീപം ഷെഡ്ഡില്‍ ജനുവരി 16 മുതല്‍ 19 വരെ കെട്ടിയിട്ടെന്നാണ് പരാതി.

ഇവരുടെ ഉടമസ്ഥതയിലുള്ള നാലേക്കര്‍ സ്ഥലത്തെ ഷെഡ്ഡില്‍ വെച്ചാണ് അതിക്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു. 19ന് പുലര്‍ച്ചെ ഭര്‍ത്താവ് ഷെഡ്ഡില്‍ നിന്ന് രക്ഷപെട്ട് എത്തി അടുത്ത വീട്ടില്‍ കാര്യം പറയുകയായിരുന്നു. ഇയാള്‍ രക്ഷപെട്ടെന്ന് മനസിലാക്കിയതോടെ പ്രതികള്‍ മുങ്ങിയതായും പറയുന്നു. #

ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈഎസ്പിക്കും ഇവര്‍ പരാതി നല്‍കി. കേളകം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.