കൊടുംക്രൂരത, ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു
ഭോപ്പാല്‍: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു. മദ്ധ്യപ്രദേശിലെ ധമോയിലാണ് സംഭവം. ഗുരുതരപരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം വീടിനു സമീപം കൂട്ടുകാരുമായി കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.