വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്കോളർഷിപ്പിന് അർഹത നേടിയ റാഷിദ് മുഹമ്മദിനെ അനുമോദിച്ചു

0 4,048

 

ഗവേഷണ മികവിലൂടെ ഓസ്ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടാൻ 92 ലക്ഷം രൂപയുടെ സ്കോളർഷിപ്പിന് അർഹത നേടിയ വള്ളിത്തോട് സ്വദേശി റാഷിദ് മുഹമ്മദിനെ വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങ് അഡ്വ സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫിലോമിന കക്കട്ടിൽ അദ്ധ്യക്ഷയായി. ടോം മാത്യു, മട്ടിണി വിജയൻ , മിനി പ്രസാദ്, ബാലകൃഷ്ണൻ ചാത്തോത്ത് തുടങ്ങിയവർ സംസാരിച്ചു