റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും സൗ​ജ​ന്യ​ റേ​ഷ​ന്‍; ക​മ്മ്യൂ​ണി​റ്റി കി​ച്ച​ന്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി

0 368

റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും സൗ​ജ​ന്യ​ റേ​ഷ​ന്‍; ക​മ്മ്യൂ​ണി​റ്റി കി​ച്ച​ന്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ക​മ്മ്യൂ​ണി​റ്റി കി​ച്ച​ന്‍ വ്യാ​ഴാ​ഴ്ച ത​ന്നെ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 43 ഇ​ട​ങ്ങ​ളി​ല്‍ കി​ച്ച​ണ്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​യി.

861 പ​ഞ്ചാ​യ​ത്തു​ക​ള്‍ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണാ​യി സ്ഥ​ലം സ​ജ്ജ​മാ​ക്കി. 84 മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ സ്ഥ​ലം ക​ണ്ടെ​ത്തി. ആ​റു കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ ഒ​ന്പ​തി​ട​ത്ത് കി​ച്ച​ണ്‍ തു​ട​ങ്ങാ​നാ​ണു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വ​ള​ണ്ടി​യ​ര്‍​മാ​രെ ക​ണ്ടെ​ത്തി വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​കോ​പ​നം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. ചി​ല​യി​ട​ത്ത് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് റേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കും. ആ​ധാ​ര്‍ ന​ന്പ​ര്‍ പ​രി​ശോ​ധി​ച്ച്‌ മ​റ്റി​ട​ങ്ങ​ളി​ല്‍ എ​വി​ടെ​യും ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍​ക്കാ​ണ് ന​ല്‍​കു​ക. ഇ​വ​ര്‍​ക്കു സൗ​ജ​ന്യ​മാ​യി റേ​ഷ​ന്‍ ന​ല്‍​കും. കേ​ന്ദ്ര​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പാ​ക്കേ​ജ് കേ​ര​ള​ത്തി​നു സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​കെ 86421 പേ​ര്‍​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി. 15433 വാ​ര്‍​ഡ്ത​ല സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 2007 കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍​ക്കു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.