റേഷന്‍ കാര്‍ഡുടമകളുടെ ഡിജിറ്റല്‍ വിവരങ്ങളില്‍ ജിയോ മാപ്പിങ്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനും അടിയന്തര ഇടപെടലുകള്‍ക്കും റേഷന്‍കാര്‍ഡുടമകളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ജിയോ മാപ്പും ഒാണ്‍ലൈന്‍ സംവിധാനവും തയാറാക്കുന്നു. വൈറസ് ബാധിതര്‍, സമ്ബര്‍ക്ക വലയങ്ങളിലുള്ളവര് എന്നിവ മാപ്പില്‍ അടയാളപ്പെടുത്തുകയും ഇത് കേന്ദ്രീകരിച്ച് സാേങ്കതിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതിരോധം ശക്തിപ്പെടുത്തുകയുമാണ് െഎ.ടി മിഷെന്റയും ആരോഗ്യ വകുപ്പിെന്റയും പ്രത്യേക ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ജനസംഖ്യയില്‍ 90 ശതമാനത്തിെന്റയും ഡിജിറ്റല്‍ വിവരങ്ങള്‍ റേഷന്‍ ഡേറ്റാബേസില്‍ ലഭ്യമാണ്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും ഡിജിറ്റല്‍ മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഇതോടൊപ്പം ഒാരോ റേഷന്‍ കടയില്‍നിന്നും സാധനം വാങ്ങുന്ന കുടുംബങ്ങളുടെ വയസ്സ് അടക്കം വിശദാംശങ്ങള്‍ ഡേറ്റാ ശേഖരത്തില്‍ ലഭ്യമാണ്. കുട്ടികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍, സ്ത്രീകള്‍, തുടങ്ങി സൂക്ഷ്മവിവരങ്ങള് പോലും ഇതില്‍ കിട്ടും. വിശാലമായ ഇൗ വിവരശേഖരത്തില്‍നിന്ന് പേരും വയസ്സും ഒഴികെ വിശദാംശങ്ങള്‍ ഒഴിവാക്കിയാണ് കോവിഡ് പ്രതിരോധത്തിനുള്ള ജിയോ മാപ്പിങ്ങിനായി ഉപയോഗപ്പെടുത്തുക.
ഇത് സംബന്ധിച്ച് രൂപരേഖ തയാറാക്കുന്നതിനുള്ള ഉന്നതതല യോഗം ചൊവ്വാഴ്ച ചേര്‍ന്ന് സാധ്യമാകും വേഗത്തില്‍ മാപ്പിങ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് പ്രായം കൂടിയവരെയാണ്. ഇത്തരത്തില്‍ ഏതെങ്കിലും മേഖലയില്‍ രോഗബാധയുണ്ടാല്‍ ആ പ്രദേശത്തെ ജിയോ മാപ്പിെന്റ സഹായത്തോടെ പ്രായമായവരുടെ വിവരങ്ങളെടുക്കാനും വേഗത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാനും കഴിയും. ഇതോടൊപ്പം പ്രദേശത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, വെന്റിലേറ്റര്‍ സൗകര്യം, കിടക്കകളുടെ ലഭ്യത, ആംബുലന്‍സ് ലഭ്യത, ഗതാഗത സൗകര്യം, മറ്റ് ആരോഗ്യ സൗകര്യങ്ങള്‍ എന്നിവയും മാപ്പില്‍ അടയാളപ്പെടുത്തും. ഏത് അടിയന്തര സാഹചര്യത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേഗത്തിലുള്ള ഇടപെടലുകള്‍ക്ക് സഹായമാകുമെന്നാണ് കണക്കുകൂട്ടല്‍.
ആരോഗ്യപ്രവര്‍ത്തകര്‍ക്കായി മൊബൈല്‍ ആപ്പും തയാറാക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനും ഇവ ജിയോ മാപ്പിലും ഒാണ്‍ലൈന്‍ സംവിധാനത്തിലും ഉള്‍പ്പെടുത്താനുമാണ് ആപ് തയാറാക്കുന്നത്. ഇതോടൊപ്പം ഘട്ടംഘട്ടമായി ലഭ്യമാകുന്ന വിവരങ്ങളെല്ലാം മാപ്പില്‍ ഉള്‍പ്പെടുത്തും. സാേങ്കതിക സംവിധാനങ്ങള്‍ കൂടി സജ്ജമാകുന്നതോടെ പ്രതിരോധനീക്കങ്ങള്‍ കൂടുതല്‍ ശക്തമാകും.