ഈ മാസത്തെ റേഷൻ വിതരണം ഇങ്ങനെ; ഓരോ കാർഡിനും ലഭിക്കുന്ന സാധനങ്ങളുടെ അളവറിയാം

0 2,096

ഈ മാസത്തെ റേഷൻ വിതരണം ഇങ്ങനെ; ഓരോ കാർഡിനും ലഭിക്കുന്ന സാധനങ്ങളുടെ അളവറിയാം

അന്ത്യോദയ അന്നയോജന (മഞ്ഞ) കാര്‍ഡിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും, ഒരുകിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മെയ് 20 ന് ശേഷം പി എം ജി കെ വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യമായി ലഭിക്കും.

മുന്‍ഗണനാ വിഭാഗം (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പും കിലോക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. മെയ് 20 ന് ശേഷം പി എം ജി കെ വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യമായി ലഭിക്കും.

പൊതുവിഭാഗം സബ്സിഡി (നീല) കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. ലഭ്യതക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിലും അധിക വിഹിതമായി കാര്‍ഡിന് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കിലും ലഭിക്കും .

പൊതുവിഭാഗം (വെള്ള) കാര്‍ഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. ലഭ്യതക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോക്ക് 17 രൂപാ നിരക്കിലും അധിക വിഹിതമായി കാര്‍ഡിന് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും

എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാര്‍ഡിന് അര ലിറ്ററും, വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാര്‍ഡിന് നാല് ലിറ്ററും മണ്ണെണ്ണ ലഭിക്കും.

സാമൂഹിക അകലം പാലിച്ചുകൊണ്ട് കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങേണ്ടതാണ്. റേഷന്‍ കട ഉടമകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതും കൃത്യമായ അളവില്‍ കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം നല്‍കേണ്ടതുമാണ്. പരാതികള്‍ ലഭിച്ചാല്‍ കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. പരാതികള്‍ താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍, കണ്ണൂര്‍ – 9188527408, തളിപ്പറമ്പ – 9188527411, തലശ്ശേരി 9188527410, ഇരിട്ടി – 9188527409 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.