റേഷൻകടകളിൽ ജനത്തിരക്കേറുന്നു

0 1,104

റേഷൻകടകളിൽ ജനത്തിരക്കേറുന്നു

കേളകം: റേഷൻകടകളിൽ ജനത്തിരക്കേറുന്നു. നീലകാർഡ് ഉടമകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജനകിറ്റ് വിതരണവും എല്ലാ വിഭാഗക്കാർക്കുമുള്ള റേഷൻവിതരണവും ആരംഭിച്ചതാണ് തിരക്ക് വർധിക്കാൻ കാരണം. പലയിടങ്ങളിലും പോലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ച് സാമൂഹിക അകലം ഉറപ്പാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പലവ്യജ്ഞനകിറ്റ് നീല കാർഡുടമകൾക്ക് വെള്ളിയാഴ്ച മുതലാണ് വിതരണം ചെയ്തുതുടങ്ങിയത്. കാർഡിന്റെ അവസാന നമ്പറിന്റെ ക്രമത്തിലാണ് കിറ്റ് വിതരണം ചെയ്തിരുന്നത്. തിങ്കളാഴ്ച മുതൽ ഈ ക്രമീകരണം എടുത്തുകളഞ്ഞു.

ഇതിനൊപ്പം എല്ലാ വിഭാഗം കാർഡുടമകൾക്കുമുള്ള മാസവിഹിത റേഷനും നീല, വെള്ള കാർഡുടമകൾക്ക് മാസഹിതത്തിന് പുറമെ 15 രൂപ നിരക്കിൽ 10 കിലോ അരിയും വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്. ഇതെല്ലാമാണ് റേഷൻകടകളിൽ തിരക്ക് വർധിക്കാൻ കാരണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പലയിടങ്ങളിലും പോലീസെത്തിയാണ് തിരക്കു നിയന്ത്രിച്ച് സാമൂഹിക അകലം ഉറപ്പാക്കിയത്. ഹോട്ട്സ്പോട്ടുകളിൽ സന്ധദ്ധ വൊളന്റിയർമാരും കുടുംബശ്രീ പ്രവർത്തകരുമാണ് കിറ്റും റേഷനും ഗുണഭോക്താക്കൾക്ക് വീടുകളിലെത്തിച്ച് നൽകുന്നത്. അതേസമയം മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആളോഹരി അഞ്ച്‌ കിലോ വീതമുള്ള അരിവിതരണം ഈ മാസം 20-ന് ആരംഭിക്കും