റേഷന്‍ കടത്ത്:ഗോഡൗണ്‍ മാനേജരെയും ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉദ്യോഗസ്ഥനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

0 275

റേഷന്‍ കടത്ത്:ഗോഡൗണ്‍ മാനേജരെയും ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉദ്യോഗസ്ഥനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

മാനന്തവാടി: കെല്ലൂരിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും റേഷനരി കണ്ടെത്തിയ സംഭവത്തിൽ ഗോഡൗൺ മാനേജരേയും ഓഫീസർ ഇൻചാർജിനെയും സിവിൽ സപ്ലൈസ് വിഭാഗം സസ്പെന്റ് ചെയ്തു.
സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും കടത്തിയ റേഷനരിയാണ് കെല്ലൂരിലെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച നിലയിൽ പിടി
കൂടിയത്.സംഭവത്തിൽ ഗോഡൗൺ മാനേജരേയും ഓഫീസർ ഇൻചാർജിനെയുമാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.സംഭവത്തിൽ പങ്കുള്ള റേഷൻ കടകൾ കണ്ടെത്തി ലൈസൻസ് റദ്ദാക്കാനും നിർദേശമുണ്ട്