രവീശ്വരപുരം ശിവക്ഷേത്രം- RAVEESWARAPURAM SIVA TEMPLE THRISSUR

RAVEESWARAPURAM SIVA TEMPLE THRISSUR

0 885

കേരളത്തിലെ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ നഗരത്തിലാണ് രവീശ്വരപുരം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനമൂർത്തിയ പരമശിവനാണ്. ഇവിടെ പരശുരാമൻ ശിവലിംഗം കിഴക്കു ദർശനമായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് ഉത്സവങ്ങളും ആട്ടവിശേഷങ്ങളും ഒന്നും തന്നെ ഇപ്പോൾ പടിത്തരമായില്ല, അതു മുൻപെന്നൊ നിന്നുപോയിരിക്കുന്നു.

ചരിത്രം

കൊടുങ്ങല്ലൂർ നഗരസഭാ കാര്യാലയത്തിനോടു ചേർന്നാണ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് . മഹോദയപുരം രാജാക്കന്മാരുടെ കാലത്ത് രവിശ്വരപുരം പ്രസിദ്ധിയിലാണ്ടങ്കിലും പിന്നീടുവന്ന നാട്ടുരാജാക്കന്മാർ അത്ര പ്രാധാന്യം കൊടുത്തുകണ്ടില്ല. അതിനാൽ ചരിത്രത്താളുകളിൽ അധികം ഇടമ്പിടിക്കാൻ കൊടുങ്ങല്ലൂർ രവീശ്വരപുരം ശിവക്ഷേത്രത്തിനായിട്ടില്ല.

ക്ഷേത്ര രൂപകല്പന

ശ്രീകോവിൽ അല്ലാതെ മറ്റുക്ഷേത്ര സമുച്ചയങ്ങളൊന്നും രവിശ്വരപുരത്തില്ല. രണ്ടുനിലയിൽ ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിനു അത്ര പഴക്കം തോന്നുന്നില്ല. അടുത്തകാലത്ത് പഴയക്ഷേത്രം പുതുക്കി പണിതതാവാനാണ് സാധ്യത. കിഴക്ക് ദർശനം വരും വിധമാണ് ശ്രീകോവിൽ നിർമ്മിതി. ദേശീയപാത-17 നോട് ചേർന്ന് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിനു കിഴക്കു വശത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു.

പൂജകളും വിശേഷങ്ങളും

ദിവസം രണ്ടു പൂജകൾ മാത്രമേ ഇവിടെ പതിവുള്ളു. അതുപോലെതന്നെ ഉത്സവങ്ങളോ മറ്റു പ്രധാന ആഘോഷങ്ങളോ ഇവിടെ പതിവില്ല.