ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതിയുടെ ഉൽഘാടനവും

0 772

കൊളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ദേവസ്യ മേച്ചേരിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂണിറ്റ് സ്വീകരണം നൽകി. ചടങ്ങിൽ ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഉൽഘാടനം ദേവസ്യ മേച്ചേരി നിർവഹിച്ചു. പദ്ധതിയിൽ അംഗമായ മെമ്പർ മരിച്ചാൽ 10 ലക്ഷം രൂപയും ചികിൽസയ്‌ക്ക് 5 ലക്ഷം രൂപയും നൽകുന്ന പദ്ധതിയാണ് ആശ്രയ പദ്ധതി. കൊളക്കാട് യൂണിറ്റ് പ്രസിഡണ്ട് കെ.കെ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ രാമചന്ദ്രൻ, കെ സുധാകരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ പ്രസിഡണ്ട് എസ് ജെ തോമസ്, ബോബി ജെയിംസ്, സജികുമാർ തുടങ്ങിയവർ സംസാരിച്ചു

Get real time updates directly on you device, subscribe now.