പൊട്ടിപൊളിഞ്ഞ് താറുമാറായ റോഡുകളുടെ പുനർ നിർമാണം; കണ്ണൂർ കോർപറേഷൻ ഓഫീസിലേക്ക് സി പി ഐ എം മാർച്ച്

0 33

കണ്ണൂർ: പൊട്ടിപൊളിഞ്ഞ് താറുമാറായ റോഡുകളുടെ പുനർ നിർമാണത്തിൽ കോർപറേഷൻ തുടർന്ന് വരുന്ന അവഗണനക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം പ്രകാശൻ ഉദ്ഘാടനം ചെയ്തു.

മഴക്കാല പൂർവ്വ ശുചീകരണം നടത്താത്തത് മൂലം പടന്നത്തോട് ഭാഗത്ത് മലിന ജലം വീടുകളിലുൾപെടെ കയറുന്നതിനു ശാശ്വത പരിഹാരം കാണുക , ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഭാഗമായി തകർന്ന മഞ്ചപ്പാലം റോഡ് പുനർ നിർമാണം ഉടൻ നടത്തുക, ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണത്തോടനുബന്ധിച്ച് താളിക്കാവ് അംഗൻവാടിക്ക് സമീപവും പാറക്കണ്ടി പാർക്കിലും നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യുക തുടങ്ങിയ നടക്കാത്തതിലും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഏരിയാ സെക്രട്ടറി കെ പി സുധാകരൻ അധ്യക്ഷനായി. കൗൺസിലർ അഡ്വ ചിത്തിര ശശിധരൻ, പോത്തോടി സജീവൻ , കെ ഗിരീഷ്കുമാർ, എം ടി സതീശൻ, കെ സീത എന്നിവർ സംസാരിച്ചു.