‘വായനാവര്‍ഷം 2022’; പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പുസ്തക ചര്‍ച്ച

0 637

‘വായനാവര്‍ഷം 2022’; പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പുസ്തക ചര്‍ച്ച

അപ്രസക്തമാകുന്ന പുസ്തക വായനാ ശീലം സമൂഹത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പുസ്തക ചര്‍ച്ചയ്ക്ക് തുടക്കമായി. ‘വായനാവര്‍ഷം 2022’ എന്ന പേരിൽ ആരംഭിച്ച പുസ്തക ചർച്ച പുരോഗമന സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം പി.വി ബിനോയ് ഉദ്ഘാടനം ചെയ്തു. ഷാജു പാറക്കലിന്റെ കഥാസമാഹാരമായ അയ്യന്‍ കുന്ന് വായനാവര്‍ഷത്തിൽ ചർച്ചചെയ്യുന്ന ആദ്യ പുസ്തകമായി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രഞ്ജിത് കമല്‍, അബു ഊവ്വാപ്പള്ളി, രജനി ഗണേഷ്, എം പവിത്രന്‍, ലതിക ടീച്ചര്‍, ജയേഷ് എന്‍.ആര്‍ ,മനു അത്തിത്തട്ട്, മുരളീധരന്‍, ഗീത സന്തോഷ്, വിസ്മയ മനോജ് എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.