മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

0 178

 

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എസ് വി ഇ പി പദ്ധതിയുടെ ഭാഗമായി മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. പ്ലസ്ടു/ പ്രീഡിഗ്രി യോഗ്യതയുള്ള 25നും 45നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗത്തിനോ/കുടുംബശ്രീ കുടുംബാംഗത്തിനോ/ കുടുംബശ്രീ കുടുംബാംഗമായ ഓക്‌സിലറി ഗ്രൂപ്പ് അംഗത്തിനോ അപേക്ഷിക്കാം. അപേക്ഷകര്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുറ്റിയാട്ടൂര്‍, മയ്യില്‍, മലപ്പട്ടം, പയ്യാവൂര്‍, പടിയൂര്‍, ഉളിക്കല്‍, എരുവേശ്ശി, ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ സഹിതം അതതു ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് ഓഫീസില്‍ മാര്‍ച്ച് 31ന് വൈകിട്ട് നാല് മണിക്കകം എത്തിക്കണം. ഫോണ്‍: 0497 2702080.