വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചു. ഇതോടെ സിലിണ്ടർ വില 1902.50 രൂപയായി. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ( commercial lp cylinder price drops )
ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 19 കിലോ എൽപിജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബർ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ജനുവരിയിൽ കുറച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.