ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; ജില്ലാ കലക്ടര്‍ ഉത്തരവിറക്കി
ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഫല പ്രാപ്തിയിലെത്തിക്കാന്‍ രോഗ വ്യാപനം തടയുന്നതിന് ജില്ലാ കലക്ടര്‍ പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
രോഗ വ്യാപനം തടയുന്നതിനായി ഓരോ വ്യക്തിയും ജീവിതചര്യയില്‍ മാറ്റങ്ങള്‍ വരുത്തുകയും വ്യക്തി ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ആവശ്യമായ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സാനിറ്റൈസര്‍, ഹാന്‍ഡ്‌വാഷ് എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നത് ശീലമാക്കണം.
ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളും അടിയന്തരമല്ലാത്ത യാത്രകളും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ളവരും രോഗബാധയുള്ളവരും ഗര്‍ഭിണികളും വീടിന് പുറത്തിറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സൗഹൃദ സന്ദര്‍ശനങ്ങളും ബന്ധു വീടുകളിലുള്ള സന്ദര്‍ശനങ്ങളും അടിയന്തിര ഘട്ടത്തില്‍ മാത്രമായി പരിമിതപ്പെടുത്തണം.
പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ്‌വാഷ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് അപരിചിതരായ വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ട സാഹചര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.