അഹമ്മദാബാദ്: മന്ത്രിയായാലും തന്ത്രിയായാലും മാസ്ക്ക് ധരിക്കണം എന്നുള്ളത് നിര്‍ബന്ധമാണ് ഇപ്പോള്‍ മനുഷ്യ ജീവനാണ് വലുത്. ഇല്ലെങ്കില്‍ പണി കിട്ടും. കൊവിഡ് ബാധിക്കുമെന്ന് മാത്രമല്ല, പിഴയും വീഴും. മന്ത്രിയാണെന്ന് വച്ച് പിഴയില്‍ നിന്ന് ഇളവ് കിട്ടില്ല. പിഴ ഒടുക്കിയേ പറ്റൂ. കാരണം ജനം കണ്ണും തുറന്നിരിക്കുകയാണ്. അങ്ങനെ ഒരബദ്ധം ഗുജറാത്തിലെ ഒരു മന്ത്രിക്ക് പറ്റി. മന്ത്രിസഭാ യോഗത്തിന് മാസ്ക്ക് ധരിക്കാതെ കൂളായിട്ടങ്ങ് കയറിച്ചെന്നു. മന്ത്രിക്കെന്ത് മാസ്ക്ക് എന്ന രീതിയില്‍. ചാനലുകാര് മന്ത്രിയുടെ വരവ് അപ്പാടെയങ്ങ് പകര്‍ത്തി. ജനം കണ്ടതോടെ സംഗതി പ്രശ്നമായി.