ട്രൈബറിന്‍റെ എഎംടി പതിപ്പ് റെനോ ഉടന്‍ പുറത്തിറക്കിയേക്കും; മോഡലിന്റെ വിപണി അവതരണം ഉടൻ!

0 745

ട്രൈബറിന്‍റെ എഎംടി പതിപ്പ് റെനോ ഉടന്‍ പുറത്തിറക്കിയേക്കും; മോഡലിന്റെ വിപണി അവതരണം ഉടൻ!

ജനപ്രിയ എംപിവി ട്രൈബറിന്‍റെ എഎംടി പതിപ്പ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഉടന്‍ പുറത്തിറക്കിയേക്കും. 2020 ദില്ലി ഓട്ടോ എക്സ്പോയിൽ റെനോ ട്രൈബറിന്റെ എഎംടി മോഡൽ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ മോഡലിന്റെ വിപണി അവതരണം ഉടൻ തന്നെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വരുന്ന മെയ് 18 ആം തീയതി ആവും ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുക. അന്നേദിവസം തന്നെ വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചേക്കുംഎഎംടി മോഡലിന്റെ വിപണി അവതരണത്തിന് ശേഷം ഒരു ടർബോ പെട്രോൾ പതിപ്പും ഈ വാഹനത്തിന് കമ്പനി നൽകാൻ സാധ്യതയുണ്ട്. 72 ബിഎച്ച്പി കരുത്തും 96 ന്യൂട്ടൻ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്ന 3 സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ എൻജിനാണ് ട്രൈബറിനു ശക്തി പകരുന്നത്. നിലവിൽ 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് ലഭ്യമായിട്ടുള്ളൂ.

എംപിവി സെഗ്മെന്‍റിലേക്ക് റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്.

കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളുമായി എത്തുന്ന ഈ വാഹനത്തിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിവിധതരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ട്രൈബറിന്റെ മുഖ്യ ആകർഷണം. ഒരു ഹാച്ച്ബാക്ക് വാങ്ങുന്ന വിലയിൽ 7 സീറ്റർ വാഹനം ലഭിക്കുന്നു എന്നുള്ളതും ട്രൈബറിന് വിപണിയിൽ മുൻതൂക്കം നൽകുന്നു. 4.99 ലക്ഷം രൂപ മുതൽ 6.82 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില.