മലയോരമേഖലയിൽ വ്യാജവാറ്റ് പെരുകുന്നതായി റിപ്പോർട്ട് :നടപടികൾ കർശ്ശനമാക്കി എക്സൈസ് വകുപ്പ്

0 396

മലയോരമേഖലയിൽ വ്യാജവാറ്റ് പെരുകുന്നതായി റിപ്പോർട്ട് :നടപടികൾ കർശ്ശനമാക്കി എക്സൈസ് വകുപ്പ്

മദ്യഷാപ്പുകൾ തുറക്കാതെ രണ്ടാഴ്ച പിന്നിട്ടതോടെ കള്ളവാറ്റ് ശ്രമം വ്യാപകമാകുന്നതായി എക്സൈസ് വകുപ്പ്..
കൂത്തുപറമ്പ്, ആലക്കോട്, ശ്രീകണ്ഠപുരം, പേരാവൂർ, ആറളം മേഖലകളിൽനിന്നാണ് വ്യജവാറ്റ് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനകം 4200 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലായി. വ്യാജവാറ്റ് സംഘങ്ങളെ പിടികൂടാൻ മലമടക്കുകളിൽ പോലും എക്സൈസ് ഉദ്യോഗസ്ഥർ പ രിശോധന ശക്തമാക്കിയിട്ടുണ്ട്.