കിം ജോങ് ഉന്‍ മരിച്ചതായി ലോകം മാത്രമല്ല ഉത്തര കൊറിയന്‍ ഭരണകൂടത്തിലുള്ളവരും വിശ്വസിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്

0 775

കിം ജോങ് ഉന്‍ മരിച്ചതായി ലോകം മാത്രമല്ല ഉത്തര കൊറിയന്‍ ഭരണകൂടത്തിലുള്ളവരും വിശ്വസിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്

പ്യോങ് യാങ്: കിം ജോങ് ഉന്‍ മരിച്ചതായി ലോകം മാത്രമല്ല ഉത്തര കൊറിയന്‍ ഭരണകൂടത്തിലുള്ളവരും വിശ്വസിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. കിം തന്റെ മരണം നടന്നെന്നായിരുന്നു എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. ഇത് അധികാര കേന്ദ്രത്തിലേക്ക് എത്താന്‍ കൂടുതല്‍ പേര്‍ തയ്യാറാവുന്നു എന്ന കണ്ടെത്തലില്‍ കിം നടത്തിയ മാസ്റ്റര്‍ പ്ലാനായിരുന്നു. ഒരാള്‍ക്ക് പോലും, എന്തിനേറെ പറയുന്നു കിമ്മിന്റെ സഹോദരിക്കോ ഭാര്യക്കോ പോലും ഇക്കാര്യം അറിയില്ലായിരുന്നു എന്നാണ് വ്യക്തമാകുന്നത്. കിം മരിച്ചെന്നും എന്നാല്‍ മൃതദേഹം എവിടെയാണെന്ന് പോലും ഇവരെ അറിയിച്ചിരുന്നില്ല. അതീവ തന്ത്രപരമായ നീക്കമായിരുന്നു ഇത്.

വ്യാജമായ മരണം

സ്വന്തം ഭരണത്തിന്റെ ഭാഗമായവരില്‍ രാജ്യദ്രോഹികളുണ്ടെന്ന് കിം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് കൃത്യമായി അറിയില്ലായിരുന്നു. ഇത് കണ്ടെത്താന്‍ വേണ്ടിയാണ് കിം സ്വന്തം മരണം വ്യാജമായി ഉണ്ടാക്കിയത്. ഇക്കാര്യം ഓസ്‌ട്രേലിയയാണ് പുറത്തുവിട്ടത്. തന്റെ മരണവാര്‍ത്ത പുറം ലോകം അറിയാതിരിക്കാന്‍ കിം ശ്രമിച്ചത്. എന്നാല്‍ ഇത് പുറത്തുവിട്ടത് സര്‍ക്കാരിന്റെ ഭാഗമായവര്‍ തന്നെയാണ്. ചോര്‍ച്ച എവിടെ നിന്നാണ് ഉണ്ടായതെന്ന് കിം കണ്ടെത്തിയിരിക്കുകയാണ്.

എന്താണ് ശിക്ഷ

കിം തിരിച്ചെത്തിയ സാഹചര്യത്തില്‍ ഇവര്‍ക്കുള്ള ശിക്ഷയും വൈകാതെയുണ്ടാവും. ഉത്തര കൊറിയന്‍ വിമതര്‍ക്ക് പല വിവരങ്ങളും ഇവര്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നാണ് സൂചന. ഭരണ അട്ടിമറിക്കും ശ്രമിച്ചിരുന്നു. കിമ്മിന്റെ സഹോദരിയെ ഒരു വശത്ത് നിര്‍ത്തി കൊണ്ടായിരുന്നു തന്ത്രങ്ങള്‍. കിമ്മിന് പകരം ഇവര്‍ അധികാരം ഏറ്റെടുക്കും എന്നൊക്കെ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയായിരുന്നില്ല. ഇവരാണ് ഇത് സെന്‍സേഷണലാക്കിയത്. ഇതൊക്കെ കിം കണ്ടെത്തിയിരിക്കുകയാണ്. ജീവിത കാലം മുഴുവന്‍ ജയിലിലോ അതല്ലെങ്കില്‍ കൊലപ്പെടുത്തുകയോ ചെയ്യുകയാണ് ഉത്തര കൊറിയയിലെ പതിവ്.

സ്റ്റാലിനിസ്റ്റ് രീതി

സോവിയറ്റ് യൂണിയനില്‍ പണ്ട് സ്റ്റാലിന്‍ ചെയ്തത് പോലെയുള്ള തന്ത്രമാണ് വഞ്ചകരെ പിടിക്കാനായി കിം സ്വീകരിച്ചത്. ഇതിലൂടെ പൊതുജനങ്ങളുടെ കാഴ്ച്ചപ്പാട് അറിയുകയും ചെയ്യാം. കിം മരിച്ചാല്‍ രാജ്യത്ത് എത്രത്തോളം വൈകാരികമായ സംഭവങ്ങള്‍ നടക്കുമെന്ന് അറിയാനും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു. അതേസമയം കിം തിരിച്ചെത്തിയതോടെ ഉത്തര കൊറിയന്‍ വിമതരുടെ എല്ലാ വിശ്വാസ്യതയും നഷ്ടമായിരിക്കുകയാണ്. ഇവര്‍ കിമ്മിന്റെ ഭരണകേന്ദ്രങ്ങളെ അനാവശ്യമായി വിശ്വസിച്ചതും തിരിച്ചടിയായി.

എവിടെയാണെന്നും അറിഞ്ഞില്ല

കിം ശസ്ത്രക്രിയ നടത്തി എന്നത് തന്നെ വ്യാജമായിരുന്നു. എന്നാല്‍ ഈ സംഭവം നടന്നതിന് ശേഷം അദ്ദേഹത്തിന്റെ അടുത്തയാളുകള്‍ പോലും കിമ്മിനെ കണ്ടിട്ടില്ല. ഇതോടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നക്കാര്‍ കിം മരിച്ചതായി ഉറപ്പിക്കുകയായിരുന്നു. കിം വോന്‍സാനിലാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പലയിടത്തായി അദ്ദേഹത്തിന്റെ സ്വകാര്യ വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. പ്യോങ് യാങിലെ ആഢംബര വീട്ടില്‍ തന്നെ കിമ്മുണ്ടായിരുന്നുവെന്നാണ് സൂചന. അവസാന ഒരാഴ്ച്ചയാണ് വോന്‍സാനില്‍ ചെലവിട്ടതെന്നും സൂചനയുണ്ട്.

ബോഡി ഡബിള്‍

കിം ഇപ്പോള്‍ ഉപയോഗിക്കുന്നത് ബോഡി ഡബിള്‍ രീതിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായിരിക്കുകയാണ്. വലിയ ആയുധപ്പുരയുടെ ഉദ്ഘാടനത്തിന് എത്തിയ കിമ്മിന്റെ ശരീരത്തില്‍ ധാരാളം മാറ്റങ്ങളുണ്ട്. കിമ്മിന്റെ അപരനാണ് ഉദ്ഘാടനം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിമ്മിന്റെ പല്ലുകളിലും ചെവികളും കാര്യമായ മാറ്റങ്ങളുണ്ടെന്ന് ഇവര്‍ പറയുന്നു. മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് ഇവര്‍ കിമ്മല്ല ഇപ്പോള്‍ അപരനാണ് പുറത്തുവന്നിരിക്കുന്നതെന്ന് പറയുന്നത്.

കിമ്മിന്റേത് ആദ്യമല്ല

ശത്രുക്കള്‍ നിരവധിയുള്ള വിവിധ നേതാക്കള്‍ പലപ്പോഴായി ചരിത്രത്തില്‍ അപരനെ ഉപയോഗിച്ചിട്ടുണ്ട്. ജോസഫ് സ്റ്റാലിന്‍, ഫിഡല്‍ കാസ്‌ട്രോ, ജോര്‍ജ് ഡബ്ല്യു ബുഷ്, ഒസാമ ബിന്‍ ലാദന്‍, സദാം ഹുസൈന്‍ എന്നിവര്‍ ഇത്തരത്തില്‍ അപരന്‍മാരെ ഉപയോഗിച്ചിരുന്നു. സദ്ദാം ഹുസൈന് നിരവധി അപരന്‍മാര്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിന്‍സ്‌റ്റെന്‍ ചര്‍ച്ചിലിനും ഹാരി ട്രൂമാനും ഇന്ദിരാ ഗാന്ധിക്കും വരെ അപരന്‍മാരുണ്ടായിരുന്നു. ഇവര്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിച്ചത്.

എന്തുകൊണ്ട് ഡബിള്‍

കിമ്മിന് എഴുന്നേറ്റ് നില്‍ക്കാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അദ്ദേഹം മരിച്ചെന്ന വാദങ്ങളെ പൊളിക്കേണ്ട സാഹചര്യം വന്നതോടെയാണ് ബോഡി ഡബിളിനെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. കിമ്മിന് പ്ലാസ്റ്റിക് സര്‍ജറി ഈ 20 ദിവസം കൊണ്ട് കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് മൊത്തത്തില്‍ മാറ്റം കാണുന്നതെന്നാണ് ഇതിനുള്ള മറുവാദം. കാരണം മൂക്കിനും പല്ലിനും താടിയെല്ലിനുമെല്ലാം ചെറിയ മാറ്റങ്ങളാണ് ഉള്ളത്. ഇതാണ് പ്ലാസ്റ്റിക് സര്‍ജറിയിലേക്ക് വിരല്‍ ചൂണ്ടുന്നത്.