റിപ്പബ്ലിക് ദിനാഘോഷം ; മന്ത്രി  ആര്‍.ബിന്ദു വിശിഷ്ടാതിഥി

0 72

രാജ്യത്തിന്റെ 74ാമാത് റിപ്പബ്ലിക് ദിനാഘോഷം ഇന്ന്  ജില്ലയില്‍ വിപുലമായി ആചരിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിവാദ്യം ചെയ്ത് സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.35 നാണ്  പ്രാരംഭ ചടങ്ങുകള്‍ തുടങ്ങുക. 9 ന് വിശിഷ്ടാതിഥിയായ മന്ത്രി പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിക്കുകയും റിപ്പബ്ലിക് സന്ദേശം നല്‍കുകയും ചെയ്യും. ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

റിപ്പബ്ലിക്ദിന പരേഡില്‍ 32  പ്ലാറ്റൂണുകളാണ് അണിനിരക്കുന്നത്. പോലീസ് -3 എക്സൈസ് -1 , ഫോറസ്റ്റ് – 1, എസ്.പി.സി 13, എന്‍.സി.സി – 8, സ്‌കൗട്ട് & ഗൈഡ് 4, ജൂനിയര്‍ റെഡ്‌ക്രോസ് 2 എന്നിവരുടെ പ്ലാറ്റൂണുകളാണ്  പങ്കെടുക്കുന്നത്. ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുളള വിദ്യാര്‍ത്ഥി കളുടെ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് പതാകകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൊതുജനങ്ങളെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുക.

Get real time updates directly on you device, subscribe now.