കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിച്ചു

0 391

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അമ്പായത്തോട് ധീര ജവാൻ മുണ്ടുചിറക്കൽ അജേഷ് സ്മൃതിമണ്ഡപത്തിൽ കെ.സി.വൈ.എം അമ്പായത്തോട് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ പുഷ്പാർച്ചനയും, ദീപശിഖാ പ്രയാണവും നടത്തി.

ചുങ്കക്കുന്ന് മേഖലാ പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടി പേരാവൂർ ബ്ലോക്ക് മെമ്പർ സുനീന്ദ്രൻ കെ.എൻ ഉദ്ഘാടനം ചെയ്തു. അമ്പായത്തോട് ദേവാലയ പരിസരത്തു നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണത്തിനും പുഷ്പാർച്ചനയ്ക്കും അമ്പായത്തോട് ഇടവക വികാരി ഫാദർ കുര്യൻ വാഴയിൽ, ഫാദർ റോബിൻ കുമ്പളക്കുഴി, മേഖല സെക്രട്ടറി ബിനീഷ് മഠത്തിൽ, കോ-ഓഡിനേറ്റർ മെൽബിൻ കല്ലടയിൽ, മേഖലാ ഡയറക്ടർ ഫാദർ ജിഫിൻ മുട്ടപ്പള്ളി, മേഖല ഭാരവാഹികളായ, ആൻമരിയ കളത്തിൽ സാനിയ കാരക്കാട്ട്, സി.മേഴ്‌സിൻ എസ്.എച്ച്, യൂണിറ്റ് ഭാരവാഹികളായ ആഷിൽ പറയൻകുഴിയിൽ, ഡിൽന കല്ലടയിൽ, ഭവ്യ കുഴികണ്ടത്തിൽ, അസിൻ പള്ളിത്താഴത്ത്, എന്നിവർ നേതൃത്വം നൽകുകയും മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു