കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല നടത്തുന്ന ഗവേഷണ പദ്ധതിയില്‍ റിസര്‍ച്ച് ഫെല്ലോയുടെ താല്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല അംഗീകാരമുള്ള ആരോഗ്യശാസ്ത്ര സംബന്ധമായ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും മാനസിക-സാമുഹികാരോഗ്യ, ഭിന്നശേഷി മേഖലകളില്‍ ഗവേഷണ അധ്യാപന മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല പി.എച്ച്.ഡി റെഗുലേഷന് – 2018 അനുശാസിക്കുന്ന യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2 വര്‍ഷമാണ് കലാവധി. 25,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 15 ന് രാവിലെ 11 ന് കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല തൃശ്ശൂര്‍ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0487 2207650, 2207664