രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്

0 325

നടി രശ്മിക മന്ദാനയും നടന്‍ വിജയ് ദേവേരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിച്ചഭിനയിച്ച ഗീതാ ഗോവിന്ദം എന്ന ചിത്രത്തിനു പിന്നാലെ പ്രണയ വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പുതുവര്‍ഷം രശ്മിക വിജയ്ക്കും സഹോദരനുമൊപ്പം ഗോവയിലാണ് ആഘോഷിച്ചത്. കൂടാതെ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മുംബൈയില്‍ നിന്നും പാപ്പരാസികള്‍ പകര്‍ത്തുകയുമുണ്ടായി. ഇതോടെയാണ് ഗോസിപ്പുകള്‍ ശക്തമായതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗീതാ ഗോവിന്ദത്തിനു ശേഷം ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. സൂപ്പര്‍ഹിറ്റായ പുഷ്പയ്ക്ക് ശേഷം ബോളിവുഡിലാണ് രശ്മികയിപ്പോള്‍ അഭിനയിക്കുന്നത്. മിഷന്‍ മജ്‌നു, ഗൂഡ് ബൈ എന്നിവയാണ് രശ്മികയുടെ ബോളിവുഡ് ചിത്രങ്ങള്‍.

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗര്‍ എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്. അനന്യ പാണ്ഡേയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിൽ പ്രേക്ഷകരിലേക്കെത്തും.