കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോകുന്നതിനിടെ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും
പേരാവൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോകുന്നതിനിടെ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും. പേരാവൂർ താലൂക്കാശുപത്രിയിൽ നിന്നും മൃതദേഹം പോസ്റ്റ്മാർട്ട നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് പോലീസും നാട്ടുകാരും വാക്കുതർക്കത്തിലേർപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വിറക് ശേഖരിക്കാൻ പോവുന്നതിനിടെ രഘു(43)വിനെ കാട്ടാന ചവിട്ടികൊലപെടുത്തുകയായിരുന്നു. ആറളം ഫാമിൽ ഇതോടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന 14ാമത്തെ ആളാണ് രഘു.
കൊല്ലപ്പെട്ട രഘു