മുടങ്ങിക്കിടക്കുന്ന പാലങ്ങളുടെ പണി തുടരാൻ അനുമതി

0 539

മുടങ്ങിക്കിടക്കുന്ന പാലങ്ങളുടെ പണി തുടരാൻ അനുമതി

ഇരിട്ടി : ലോക്ക് ഡൗൺ മൂലം ഇരിട്ടിപ്പാലം ഉൾപ്പെടെ മേഖലയിൽ മുടങ്ങിക്കിടക്കുന്ന പാലങ്ങളുടെ നിർമ്മാണം തുടരാൻ സർക്കാർ പ്രത്യേക അനുമതി നൽകി. പേരാവൂർ മണ്ഡലത്തിലെ ഇരിട്ടി , ഓടന്തോട് , വളയംചാൽ പാലങ്ങളുടെ പ്രവർത്തി തുടരാനാണ്‌ അനുമതി നൽകിയിരിക്കുന്നത്. വരുന്ന കാലവര്ഷത്തിനു മുൻപ് ഈ പാലങ്ങളുടെ പ്രവർത്തി പൂർത്തിയാക്കാനായില്ലെങ്കിൽ ഉണ്ടാകുന്ന പ്രതിസന്ധി കഴിഞ്ഞ ദിവസം വാർത്തയായിരുന്നു . സണ്ണി ജോസഫ് എം എൽ എ യും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും , കളക്ടർക്കും കത്ത് നൽകുകയും ചെയ്തിരുന്നു.
ഇരിട്ടി പാലത്തിന്റെ പ്രവർത്തി തുടരാൻ അനുമതിയായതോടെ തൊഴിലാളികളെ ക്രമീകരിക്കാനും ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കാനും കെ എസ് ടി പി യും കരാറുകാരും ഒരുക്കങ്ങൾ ആരംഭിച്ചു. ആറളം ഫാമുമായി ബന്ധപ്പെട്ട ഓടന്തോട്, വളയംചാൽ പാലങ്ങളുടെ പണി തുടരാനും കളക്ടർ അനുമതി നൽകിയിട്ടുണ്ട്. കർണാടക വനം വന്യജീവി വകുപ്പിന്റെ തടസ്സവാദങ്ങൾ മൂലം വര്ഷങ്ങളായി മുടങ്ങിപ്പോയ കൂട്ടുപുഴ പാലത്തിന് കർണ്ണാടകം അനുമതി നൽകിക്കഴിഞ്ഞു. ഇതിന്റെ പ്രവർത്തി തുടങ്ങുന്നത് സംബന്ധിച്ച് വീണ്ടും മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ പ്പെടുത്തുമെന്നും എം എൽ എ അറിയിച്ചു.