പാല്‍ച്ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം

0 768

മാനന്തവാടി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പേരിയ ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ കണ്ണൂര്‍ – വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ ഭാരമേറിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി മാനന്തവാടി പോലീസ് അറിയിച്ചു. നിലവില്‍ യാത്ര വാഹനങ്ങള്‍ മുഴുവന്‍ പാല്‍ച്ചുരം വഴിയാണ് പോകുന്നത്. ഇതേ മാര്‍ഗ്ഗം ഭാരമേറിയ വാഹനങ്ങള്‍ കൂടി കടന്നു പോയാല്‍ അത് പാല്‍ച്ചുരത്തില്‍ അപകട സാധ്യതയുളവാക്കുമെന്നതിനാലാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പേര്യ ചുരം ഗതാഗത യോഗ്യമാകുന്നപക്ഷം നിയന്ത്രണം പിന്‍വലിച്ചേക്കും.

Get real time updates directly on you device, subscribe now.