പ്രതിരോധ കുത്തിവെപ്പുകള്‍ പുനരാരംഭിക്കുന്നു
കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ പുനരാരംഭിക്കുന്നു.എല്ലാ ബുധനാഴ്ചയുമായിരിക്കും കുത്തിവെപ്പുകള്‍ ഉണ്ടായിരിക്കുക.വീടിനോട് ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലാണ് കുട്ടികളുമായി എത്തേണ്ടത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഈ ആഴ്ചയില്‍ 22 മുതല്‍ 25 വരെ(ബുധന്‍,വ്യാഴം,വെള്ളി ,ശനി) ദിവസങ്ങളില്‍ കുത്തിവെപ്പ് ഉണ്ടായിരിക്കുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.കുട്ടിയുടെ കൂടെ ഒരാള്‍മാത്രമേ ഉണ്ടായിരിക്കുവാന്‍ പാടുള്ളു.മുഖാവരണം നിര്‍ബന്ധമാണ്.കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി കുത്തിവെപ്പിന്റെ തീയതിയും സമയവും മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണന്ന് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു.. 9605015508 ,9947917791