കൊട്ടിയൂർ പഞ്ചായത്തിലെ വിരമിച്ച അംഗൻവാടി പ്രവർത്തകരെ എം എൽ എ സണ്ണി ജോസഫ് ആദരിച്ചു

0 690

കൊട്ടിയൂർ പഞ്ചായത്തിലെ വിരമിച്ച അംഗൻവാടി പ്രവർത്തകരെ എം എൽ എ സണ്ണി ജോസഫ് ആദരിച്ചു

കൊട്ടിയൂർ പഞ്ചായത്തിലെ വിരമിച്ച അംഗൻവാടി പ്രവർത്തകരെ എം എൽ എ സണ്ണി ജോസഫ് ആദരിച്ചു. വിരമിച്ച അംഗൻവാടി പ്രവർത്തകരായ പി സി എൽസി, എൻ എസ് ഇന്ദിര, എൽസി തോമസ് എന്നിവരെയും സംസ്ഥാനത്തെ ഏറ്റവും മികച്ച ഐ സി ഡി എസ് സൂപർ വൈസർ ആയി തിരഞ്ഞെടുത്ത സി സി ലീലയെയുമാണ് ആദരിച്ചത്. കൊട്ടിയൂർ പഞ്ചായത്തിലെ അംഗൻവാടി പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം,മെമ്പർ സിസിലി, മെമ്പർ ജോർജ് എന്നിവർ പങ്കെടുത്തു. സി സി ലീല, ഷീന ഫിലിപ്പ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.