ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെയും എകെടിഎ പേരാവൂർ യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യമായി റീ യൂസബിൾ കോട്ടൺ മാസ്കുകൾ വിതരണം ചെയ്തു.

0 197

കൊറോണ പടരുന്ന സാഹചര്യത്തിൽ സർജിക്കൽ മാസ്കിൻ്റെ ലഭ്യതക്കുറവിൻ്റെയും മാസ്കുകുകൾക്ക് അമിത വില ഈടാക്കുന്നതിൻ്റെയും പശ്ചാത്തലത്തിൽ ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെയും എകെടിഎ പേരാവൂർ യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യമായി റീ യൂസബിൾ കോട്ടൺ മാസ്കുകൾ വിതരണം ചെയ്തു. പേരാവൂർ താലൂക്ക് ആശുപത്രി, പേരാവൂർ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ബസ് ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ എന്നിവർക്കും സൗജന്യമായി മാസ്ക് വിതരണം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ വി സക്കീർ ഹുസൈൻ പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗ്രിഫിൻ സുരേന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു. എ ഷിബു അധ്യക്ഷനായി. എകെടിഎ ഏരിയ പ്രസിഡണ്ട് വി പി ബേബി, പേരാവൂർ യൂണിറ്റ് സെക്രട്ടറി P V ജോയി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ശ്രീജിത്ത്, കെ രഗിലാഷ്, സി സനീഷ്, പി എസ് രജീഷ്, അമീർ ഫൈസൽ, രാജൻ നരിക്കോടൻ എന്നിവർ സംസാരിച്ചു.