കർഷകദ്രോഹ നടപടികൾക്കെതിരെ പ്രതികരിച്ചതിന് വനം വകുപ്പിൻ്റെ പ്രതികാര നടപടി . കിഫ പ്രതിഷേധം ശക്തം

0 542

കർഷകദ്രോഹ നടപടികൾക്കെതിരെ പ്രതികരിച്ചതിന് വനം വകുപ്പിൻ്റെ പ്രതികാര നടപടി . കിഫ പ്രതിഷേധം ശക്തം

വനം വകുപ്പ് അധികൃതരുടെ കർഷക ദ്രോഹ നടപടിക്കെതിരെ പ്രതികരിച്ച ചക്കിട്ടപ്പാറ സംയുക്ത കർഷക സമിതി കൺവീനർ ജോർജ് കുംബ്ലാനിക്കെതിരെ പോലീസിൽ പരാതി കൊടുത്ത് കേസ് എടുപ്പിച്ച പെരുവണ്ണാ മൊഴി ഫോറസ്റ്റ് റേയ്ഞ്ചറുടെ നടപടിക്കെതിരെ കിഫ കണ്ണുർ ജില്ലാ കമ്മററി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
റേയ്ഞ്ചറുടെ നടപടി അങ്ങേയറ്റം ഹീനവും, അപകടകരവുമാണെന്ന് യോഗം വിലയിരുത്തി.വന്യമൃഗശല്യം കാരണം കർഷകന്റെ ജീവിതം വഴിമുട്ടി. കൊറോണ എന്ന മഹാമാരി മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ .പരിതസ്ഥിതി ലോല മേഖല വരുന്നതുമൂലം ആയിരക്കണക്കിന് കർഷകർ കൂടിയിറക്ക് ഭീക്ഷണി നേരിടുന്നു ഇതിനിടയിലാണ് നിസാര കാരണം പറഞ്ഞ് കർഷക നേതാക്കളെ കേസിൽ കുടുക്കാൻ വനം വകുപ്പ് ശ്രമിക്കുന്നത്.
റേയ്ഞ്ചറുടെ ഓഫിസിൽ വരുന്ന കർഷകരോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പ്രതികരിച്ചതിനാലാണ് കേസ് കൊടുത്തത്.നിസാര കാരണത്താൽ കർഷകരെ ദ്രോഹിക്കുന്ന വനം വകുപ്പിന്റെ കിരാത നടപടി ഇനി കർഷകസമൂഹത്തെ അണിനിരത്തി പ്രതിരോധിക്കു മെന്ന് കിഫ നേതാക്കൾ പറഞ്ഞു.
യോഗത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ജിജി മുക്കാട്ടുകാവുങ്കൽ അധ്യക്ഷത വഹിച്ചു .സെക്രട്ടറി സജു പാറശ്ശേരി, വൈസ് പ്രസിഡന്റ് ഉണ്ണിതെങ്ങുപ്പള്ളിയിൽ, ട്രഷറർ ഒ സി ജിജോ എന്നിവർ യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.