പേരാവൂരിൽ റവന്യൂ ടവർ അനുവദിക്കണം; യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ

0 1,054

പേരാവൂരിൽ റവന്യൂ ടവർ അനുവദിക്കണം; യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ

 

പേരാവൂർ: പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ മുഴുവൻ ഒറ്റ കുടക്കീഴിലാക്കാൻ പേരാവൂർ ടൗൺ കേന്ദ്രീകരിച്ച് റവന്യൂ ടവർ അനുവദിക്കണമെന്ന് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു.

പേരാവൂരിൽ പാർക്കിംങ്ങ് ഏരിയകൾ സ്ഥാപിക്കുക, ബൈപ്പാസ് യാഥാർത്ഥ്യമാക്കുക എന്നും യോഗം ആവശ്യപ്പെട്ടു.യു.എം.സി പേരാവൂർ യൂണിറ്റിൻ്റെ പ്രഖ്യാപനവും പ്രഥമ സമ്മേളനവും സംസ്ഥാന പ്രസിഡൻറ് ജോബി.വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്.ആലിക്കുട്ടി ഹാജി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ട്രഷറർ ടി.എഫ്.സെബാസ്റ്റ്യൻ അംഗങ്ങൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ടി.കെ. ഹെൻട്രി, ജില്ലാ കോ-ഓർഡിനേറ്റർ ഷിനോജ് നരിതൂക്കിൽ, വി.കെ.വിനേശൻ, സൈമൺ മേച്ചേരി, വേണു ചെറിയത്ത്,വി.ജെ.അന്നമ്മ, സനിൽ കാനത്തായി, മധു നന്ത്യത്ത്, എം.രജീഷ്, ബേബി പാറക്കൽ എന്നിവർ സംസാരിച്ചു.