ആറളം ഫാമിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം വീണ്ടും : ബ്ലോക്ക് നാലിലെ ഗോഡൗൺ തകർത്തു തെങ്ങ് ഉൾപ്പെടെ കാർഷിക വിളകൾ നശിപ്പിച്ചു

0 621

ആറളം ഫാമിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം വീണ്ടും :ബ്ലോക്ക് നാലിലെ ഗോഡൗൺ തകർത്തു തെങ്ങ് ഉൾപ്പെടെ കാർഷിക വിളകൾ നശിപ്പിച്ചു

ഇരിട്ടി : ആറളം ഫാമിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ബ്ലോക്ക് നാലിലെ ഗോഡൗൺ തകർക്കുകയും തെങ്ങ്, കശുമാവ് ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ആനകളുടെ മുന്നിൽ പെട്ട രണ്ട് തൊഴിലാളികൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കുരങ്ങുകളെ ഓടിക്കാനായി നിയോഗിക്കപ്പെട്ട ഫാമിലെ സ്ഥിരം തൊഴിലാളികളായ പി.കെ. ഗോപാലകൃഷ്ണൻ, രാജപ്പൻ എന്നിവരാണ് കിടക്കുകയായിരുന്ന രണ്ട് ആനകളുടെ മുന്നിൽ പെട്ടത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞമാസം 26 ന് ഫാമിലെ സ്ഥിരം തൊഴിലാളി ബന്ദപ്പാലൻ നാരായണൻ കാട്ടാന അക്രമത്തിൽ മരണമടഞ്ഞിരുന്നു. തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ അറുപതോളം വനപാലകരുടെ നേതൃത്വത്തിൽ ഒരാഴ്ചയിലേറെ സമയമെടുത്ത് ഫാമിനകത്ത് തമ്പടിച്ചിരുന്ന 21 ഓളം കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി വിട്ടിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ട്രഞ്ചുകളും, ആന മതിലും തകർത്ത് ആനകൾ വീണ്ടും ഫാമിന്റെ അധീന പ്രദേശങ്ങളിലേക്ക് തിരിച്ചു വന്നു. രണ്ടാഴ്ചക്കിടയിൽ 250 തോളം തെങ്ങുകളും, നൂറോളം കശുമാവുകളും നിരവധി മറ്റ് കാർഷിക വിളകളും ആനക്കൂട്ടം നശിപ്പിച്ചു. ആന നശിപ്പിച്ച കശുമാവ് , റബ്ബർ , പ്ലാവ് തുടങ്ങിയ മരങ്ങൾ നാല് ലക്ഷത്തി മുപ്പത്തി നാലായിരം രൂപയ്ക്കാണ് ഇന്നലെ ലേലം ചെയ്തത്. ആനകൾ മൂലം മുൻ വർഷങ്ങളിൽ ഫാമിനുണ്ടായ നഷ്ടം നാല് കോടിയോളം വരും. കഴിഞ്ഞ ദിവസം ആദിവാസി കൂട്ടായ്മയുടെ വാഴ അടക്കമുള്ള കാർഷിക വിളകളും ആനക്കൂട്ടം നശിപ്പിച്ചിരുന്നു.
ഏറെ ഭീതിയിലായ തൊഴിലാളികൾ ഫാമിനകത്ത് ജോലിചെയ്യുവാൻ മടിക്കുകയാണ്. പുനരധിവാസ മേഖലയിലെ താമസക്കാരായ ആദിവാസികളും കാട്ടാന ഭീതിയിലാണ് കഴിയുന്നത്. കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച 22 കോടിയുടെ ആന മതിൽ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്. ഇതിന്റെ പ്രവർത്തി എപ്പോൾ ആരംഭിക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയിലാണ്. നടപടികളും