കാട്ടുവാസിയെന്ന് കമന്റിട്ടവന് മറുപടിയുമായി റിമ കല്ലിങ്കൽ; പോസ്റ്റുകളിൽ സദാചാര വിളയാട്ടവും

0 1,067

കാട്ടുവാസിയെന്ന് കമന്റിട്ടവന് മറുപടിയുമായി റിമ കല്ലിങ്കൽ; പോസ്റ്റുകളിൽ സദാചാര വിളയാട്ടവും

ബോൾഡ് കഥാപാത്രങ്ങളിലൂടെയും ആക്ടിവിസ്റ്റ് എന്ന നിലയിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കൽ. നിദ്ര, 22FK തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുണ്ട്. നർത്തകി കൂടിയായ റിമ സംവിധായകൻ ആഷിഖ് അബുവിന്റെ ജീവിത പങ്കാളിയാണ്. സോഷ്യൽ മീഡിയയിലും അല്ലാതെയും പലപ്പോഴും ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന ഒരു നടി കൂടിയാണ് റിമ. ഇപ്പോഴിതാ സ്പെയിനിലെ അവധിക്കാല ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചപ്പോൾ നടിക്ക് ലഭിക്കുന്ന പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത്.

ആരാധകരിൽ ഒരുവൻ കണ്ടാൽ കാട്ടുവാസിയെ പോലെയുണ്ട് എന്നാണ് കമന്റിട്ടത്. അതിന് മറുപടിയും റിമ നൽകി. “ആദിവാസി എന്നല്ലേ താങ്കൾ ഉദ്ദേശിച്ചത്? അങ്ങനെ വിളിച്ചതിൽ ഒത്തിരി നന്ദിയുണ്ട്. അവരല്ലേ ശരിക്കും ഭൂമിയുടെ രാജാക്കന്മാരും റാണിമാരും?” എന്നായിരുന്നു നടിയുടെ മറുപടി. പ്രളയ ദുരിത ഫണ്ട് മുക്കിയെടുത്തു ട്രിപ്പ് പോയതാണോ എന്നായിരുന്നു ഒരുവന്റെ സംശയം..! അതേ… 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി എന്നാണ് റിമ നൽകിയ മറുപടി.