പ്രകൃതിവിരുദ്ധപീഡനം: ചെത്തുതൊഴിലാളിയെ റിമാൻഡ് ചെയ്തു

0 277

 


ശ്രീകണ്ഠപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്സില്‍ യുവാവിനെ കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്ബ് മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പൂപ്പറമ്ബിലെ കള്ള്ചെത്ത് തൊഴിലാളി അജയന്‍ എന്ന അജിയെയാണ് പോലീസ് പിടികൂടിയത്. വിദ്യാര്‍ഥിയുടെ അമ്മ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചിരുന്നതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.