റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം

0 359

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം

രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും ബസ്, ടാക്സി, ട്രെയിൻ സർവീസുകളും നിർത്തിവെക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. 14 ദിവസത്തേക്കാണ് സർവീസുകൾ നിർത്തിവെക്കുന്നത്.
സൗദി അറേബ്യയിൽ ആകെ 238 പേർക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതിൽ 87 പേര്‍ വിദേശികളും 151 പേര്‍ സ്വദേശികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരിൽ 45 പേരും വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്തു ഇതുവരെ രോഗം സ്ഥിരീകരിച്ച 238 പേരിൽ 115 പേര്‍ പുരുഷന്മാരും 123 പേര്‍ സ്ത്രീകളുമാണ്. ആറു കുട്ടികളൊഴികെ ബാക്കി എല്ലാവരുടെയും ശരാശരി പ്രായം 45 ആണ്. എട്ടു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും മന്ത്രാലയ വ്യക്താവ് അറിയിച്ചു.