വയനാട്: മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരിയെ പുറത്താക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണു നടപടി. മാര്‍പാപ്പയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണു നടപടിയെന്ന് മാനന്തവാടി രൂപത അറിയിച്ചു. ഫാദര്‍ റോബിനെ മാനന്തവാടി രൂപതാധ്യക്ഷന്‍ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.