വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണാഭരണവും 30,000 രൂപയും മോഷണംപോയി

0 272

വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണാഭരണവും 30,000 രൂപയും മോഷണംപോയി

തലശ്ശേരി: തലശ്ശേരി കുഴിപ്പങ്ങാട്ട്‌ വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണാഭരണവും 30,000 രൂപയും മോഷണംപോയി. വീടിന്റെ മുന്‍വശത്തെ വാതിലിനോട് ചേര്‍ന്നുള്ള ജനലിന്റെ കമ്ബിയുടെ അടിഭാഗം മുറിച്ചുമാറ്റി അകത്തുകടന്നാണ് മോഷണം നടത്തിയത്. സി.കെ.മജീദിന്റെ മെഫയര്‍ ഹൗസിലാണ് മോഷണം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് മകന്‍ വീട് പൂട്ടി പുറത്തുപോയശേഷമാണ് സംഭവം.

ശനിയാഴ്ച രാവിലെ പത്തരയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണംനടന്നതായി കണ്ടെത്തിയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണാഭരണവുമാണ് മോഷണംപോയത്. ഇരുനില വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചിട്ടനിലയിലാണ്. മുറിച്ചുമാറ്റിയ ജനല്‍ കമ്ബി വീടിന്റെ മുന്നില്‍ കണ്ടെത്തി. മജീദ്, ഭാര്യയുടെ മാതാവ് മരിച്ചതിനാല്‍ അഴിയൂരിലായിരുന്നു. തലശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധര്‍ വീട്ടിലെത്തി തെളിവെടുത്തു. തലശ്ശേരി നഗരത്തിലെ എട്ട്‌ കടകളില്‍ കഴിഞ്ഞദിവസം മോഷണവും മോഷണശ്രമവും നടന്നിരുന്നു.